സാംസ്കാരിക കേരളം

അസ്ത്രം

ചേരുവകള്‍
നാടന്‍ ചേമ്പ് (ചെറിയ ഇനം) -  2 കപ്പ്
കുടംപുളി  -  1 കഷ്ണം
പച്ചമുളക്   -  4 എണ്ണം
തേങ്ങ ചിരകിയത്  - 1½ കപ്പ്
ജീരകം  - 1 ടീസ്പൂണ്‍
ചെറിയഉള്ളി - 5 എണ്ണം
കട്ടത്തൈര്‍  -  1 കപ്പ്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് -  3 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചേമ്പു കഷണങ്ങള്‍ , ഉപ്പ്, മഞ്ഞള്‍പൊടി കുടംപുളി ഇവ വെള്ളം ചേര്‍ത്ത് നല്ലതുപോലെ വേവിക്കുക. ഇതിലെക്ക് നല്ലപോലെ അരച്ച തേങ്ങ, ചെറിയ ഉള്ളി, ജീരകം, പച്ചമുളക്, കറിവേപ്പില മിശ്രിതം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി തിളവരുമ്പോള്‍ വാങ്ങുക. ഇതിലേക്ക് തണുത്തശേഷം കട്ടതൈര്‍ ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, മുളക്, കറിവേപ്പില ഇവ ഇട്ട് താളിച്ച് കറിയില്‍ ചേര്‍ക്കുക. വളരെ സ്വാധിഷ്ഠമായ അസ്ത്രം തയ്യാര്‍.


സാംസ്‌കാരിക വാർത്തകൾ