സാംസ്കാരിക കേരളം

അവല്‍ ലഡു

ചേരുവകള്‍
അവല്‍ - 1 കപ്പ്
പഞ്ചസാര  - 1 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
കശുവണ്ടി പരിപ്പ്  - 2 ടീസ്പൂണ്‍
ഉണക്ക മുന്തിരി - 2 ടീസ്പൂണ്‍
നെയ്യ്  - 2 ടീസ്പൂണ്‍
ഏലക്കായ് പൊടി   - ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
അവല്‍ മിക്സിയിലിട്ട് നല്ലപോലെ പൊടിക്കുക. ഇതില്‍ പഞ്ചസാര, തേങ്ങ ചിരകിയത്, ഏലക്കായ് പൊടി എന്നിവയും ചേര്‍ത്ത് ഒന്നുകൂടി പൊടിക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് കശുവണ്ടിപരിപ്പ്, മുന്തിരിങ്ങ ഇവ വറുത്ത് ഈ മിശ്രിതത്തില്‍ ചേര്‍ക്കുക. ബാക്കിയുള്ള നെയ്യ് കൂടി ചേര്‍ത്ത് നല്ലപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ അവല്‍ ലഡ്ഡു തയ്യാര്‍.