സാംസ്കാരിക കേരളം

അവല്‍ നനച്ചത്

പെട്ടെന്ന് തയ്യാറാക്കാവുന്നതും പോക്ഷകപ്രദവും സ്വാദിഷ്ടവുമായ ഒരു നാലുമണി പലഹാരം.

ചേരുവകള്‍
അവല്‍  - 2 കപ്പ്
ശര്‍ക്കര ചീകിയത്  - ½ കപ്പ്
ചിരകിയ തേങ്ങ  - 1 കപ്പ്
ഏലക്കായ് പൊടി  -  ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
അവല്‍, ശര്‍ക്കര, തേങ്ങ ചിരകിയത്, ഏലക്കായ് പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല. തേങ്ങയുടെയും ശര്‍ക്കരയുടെയും നനവു തന്നെ ധാരാളം.