സാംസ്കാരിക കേരളം

അവല്‍ പായസം

ചേരുവകള്‍

അവല്‍       -    1 കപ്പ്
പഞ്ചസാര   -   ½ കപ്പ്
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി -   ¼ കപ്പ് വീതം
ഏലക്കായ്    -   5 എണ്ണം
നെയ്യ്    -   2 ടേബിള്‍ സ്പൂണ്‍
പാല്‍  -    3 കപ്പ്
വെള്ളം   -   2 കപ്പ്

തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് കിസ്മിസ് വറുത്തു മാറ്റുക. നെയ്യില്‍ അവല്‍ നല്ല ചുവക്കെ വറുത്തെടുക്കുക. അതും നെയ്യില്‍ നിന്നും മാറ്റി വയ്ക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ (ഉരുളി) പാല്‍ ഒഴിച്ച് അവല്‍ വേവിയ്ക്കുക. ഇളക്കി കൊണ്ടേയിരിക്കണം. പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞ് പായസം ഇടത്തരം കട്ടിയാകാന്‍ തുടരുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഏലക്കായ് പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. അവസാനം അടുപ്പത്തുനിന്നും മാറ്റിയശേഷം കുറച്ച് (1/2 കപ്പ്) പാല്കൂടി ചേര്‍ക്കാവുന്നതാണ് ചൂടോടെ വിളമ്പാം.