സാംസ്കാരിക കേരളം

അവല്‍ ഉപ്പുമാവ്

ചേരുവകള്‍
അവല്‍  - 2 കപ്പ്
ചിരകിയ തേങ്ങ - 3 ടീസ്പൂണ്‍
ചറുതായി അരിഞ്ഞ പച്ചമുളക്  -  2 എണ്ണം
സവാള ചെറുതായി അരിഞ്ഞത്  - ¼ കപ്പ്
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത്  -  1 ടീസ്പൂണ്‍
മുളകുപൊടി   - ½ ടീസ്പൂണ്‍
കടുക്  - ½ ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്   - ½ ടീസ്പൂണ്‍
കടലപരിപ്പ്  - ½ ടീസ്പൂണ്‍
കപ്പലണ്ടി  -  2 ടീസ്പൂണ്‍
ചെറുതായി നുറുക്കിയ കാരറ്റ്, ബീന്‍സ്, പച്ചപട്ടാണി, ഉരുളകിഴങ്ങ് എല്ലാംകൂടി   -  1 കപ്പ്
എണ്ണ, കറിവേപ്പില, ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അവലില്‍ ഉപ്പ്, വെള്ളം ഇവ തളിച്ച് മൃദുവാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കപ്പലണ്ടി, കറിവേപ്പില ചേര്‍ത്ത് താളിച്ചശേഷം ഇഞ്ചി, പച്ചമുളക്, സവാള, പച്ചക്കറികള്‍, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് വഴറ്റി ഇതില്‍ കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഈ വെള്ളത്തിലേക്ക് അവല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളം പെട്ടെന്ന് അവല്‍ വലിച്ചെടുക്കും. ഇതില്‍ ചിരകിയ തേങ്ങ ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.