സാംസ്കാരിക കേരളം

അവിയല്‍

ചേരുവകള്‍

വെള്ളരിക്ക/കുമ്പളങ്ങ  നീളത്തില്‍ അരിഞ്ഞത്  - 1 കപ്പ്
കായ് നീളത്തില്‍ അരിഞ്ഞത്  -  1 കപ്പ്
പടവലങ്ങ നീളത്തില്‍ അരിഞ്ഞത്   - 1 കപ്പ്
കത്തിരിക്ക നീളത്തില്‍ അരിഞ്ഞത്  - ½ കപ്പ്
വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്    - 1 കപ്പ്
ചേന നീളത്തില്‍ അരിഞ്ഞത്   -   1 കപ്പ്
കാരറ്റ് നീളത്തില്‍ അരിഞ്ഞത്    -  1 കപ്പ്
ചീനി അമരയ്ക്ക നീളത്തില്‍ അരിഞ്ഞത്   -  ¼ കപ്പ്
മുരിങ്ങയ്ക്ക നീളത്തില്‍ അരിഞ്ഞത്  - ½ കപ്പ്
തേങ്ങ ചിരികിയത്  -  1 കപ്പ്
ചെറിയ ഉള്ളി  -  6 എണ്ണം
ജീരകം    - 1 ടീ സ്പൂണ്‍
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്   -  6 എണ്ണം
മഞ്ഞള്‍പൊടി  -  ¼ ടീ സ്പൂണ്‍
വെളിച്ചെണ്ണ - ½ കപ്പ്
കറിവേപ്പില, ഉപ്പ്  -  ആവശ്യത്തിന്
തൈര്‍   -  2 ടേബിള്‍ സ്പൂണ്‍
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത്   -  ¼ കപ്പ്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം ചേനക്കഷ്ണങ്ങള്‍ അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക. ചേന പകുതി വേവാകുമ്പോള്‍ ബാക്കി കഷ്ണങ്ങള്‍ ചേര്‍ത്ത് കുറച്ചു വെള്ളം, മഞ്ഞള്‍പൊടി ഇവചേര്‍ത്ത് മൂടി വേവിക്കുക. കഷ്ണങ്ങള്‍ നല്ലപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍ ഒരുവിധം അരച്ചെടുത്ത തേങ്ങ, ചെറിയഉള്ളി, ജീരകം, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി 2 മിനിട്ട് വയ്ക്കുക. നല്ലപോലെ ആവി കയറി കൂട്ട് വെന്തു കഴിഞ്ഞാല്‍ അടപ്പ് തുറന്ന് തൈര്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വളരെ സ്വാദിഷ്ഠമായ അവിയല്‍ തയ്യാര്‍.

Videos


സാംസ്‌കാരിക വാർത്തകൾ