സാംസ്കാരിക കേരളം

അയല-മസാല പാല്‍കറി

ചേരുവകള്‍
അയല മീന്‍   - 5 എണ്ണം
ചെറിയ ഉള്ളി  -  8 എണ്ണം
കറുകപട്ട  -  2 കഷ്ണം
ഏലക്കായ്   -  2 എണ്ണം
ഗ്രാമ്പൂ       -  2 എണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്  -  1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക്     -   ½ ടേബിള്‍ സ്പൂണ്‍
പെരുംജീരകം  - 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപാല്‍   -   1 ½  കപ്പ്
മഞ്ഞള്‍പൊടി   -  1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി   -  2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി ഇടയ്ക്കിടെ കത്തികൊണ്ട് വരയുക. എല്ലാ ചേരുവകളും തേങ്ങാപാല്‍ ഒഴികെ നല്ലപോലെ ചതച്ച് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ മസാല പിടിയ്ക്കുവാനായി വയ്ക്കുക. പരന്ന പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ പൊടിയാതെ പൊരിച്ചെടുക്കുക. ഈ മീന്‍ പൊരിഞ്ഞു വന്നശേഷം കുറേശ്ശെയായി തേങ്ങാപാല്‍ ചേര്‍ക്കുക. ഈ തേങ്ങാപാലില്‍ മീന്‍ രണ്ടു വശവും മാറ്റി മാറ്റി ഇട്ട് ചെറുതീയില്‍ വേവിയ്ക്കുക. ചാറു കുറുകി വരുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റി എടുക്കാം. വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ്.