സാംസ്കാരിക കേരളം

കായ വറുത്തത്

ചേരുവകള്‍
ഏത്തന്‍കായ് തൊലിമാറ്റി കട്ടികുറച്ച് നേര്‍മ്മയായി അരിഞ്ഞത്  - ½ കിലോ
മഞ്ഞള്‍ പൊടി  - ½ ടീസ്പൂണ്‍
ഉപ്പ്, എണ്ണ -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വട്ടത്തിലോ  പകുതിയായോ നാലായോ മുറിച്ച ഏത്തന്‍കായ് ഇട്ട് വറുത്തെടുക്കണം. കുറച്ച് ഉപ്പ് വെള്ളത്തില്‍ അലിയിപ്പിച്ച് മഞ്ഞള്‍പൊടി ചേര്‍ത്ത് വയ്ക്കണം. കായ് മുങ്ങികിടക്കത്തവണ്ണം എണ്ണ വേണം ഇളക്കി കൊണ്ടേയിരിക്കണം. എല്ലാം ഒന്നിനൊന്ന് ഒട്ടത്താത്ത തരത്തിലാവണം. കുറേ കഴിയുമ്പോള്‍ ചിപ്സ് കിലുങ്ങുന്ന തരത്തില്‍ ശബ്ദം ഉണ്ടാകുമ്പോള്‍ (ഇളക്കുന്ന സമയത്ത്) ആവശ്യത്തിന് ഉപ്പ് തളിച്ച് പിന്നെയും ഇളക്കി നല്ലപോലെ വറുത്തു കോരുക. എണ്ണ വാലാന്‍ വച്ച് ചൂടാറായാലുടന്‍ വായു കടക്കാത്ത പാത്രങ്ങളില്‍ ഇട്ട് അടച്ചു സൂക്ഷിക്കാവുന്നതാണ്. ഇതിനോടൊപ്പം കുറച്ചുകറിവേപ്പില കൂടി വറുത്തിട്ടാല്‍ നല്ലമണവും ഗുണവും ഉണ്ടാകും.