സാംസ്കാരിക കേരളം

ഏത്തന്‍ പഴ പുളിശ്ശേരി

ചേരുവകള്‍

നല്ല പഴുത്ത ഏത്തന്‍ പഴം വട്ടത്തില്‍ അരിഞ്ഞത്   - 3 എണ്ണം
തൊണ്ടന്‍ മുളക്   -  4 എണ്ണം
ചെറിയ ഉള്ളി  - 4 എണ്ണം
മുളക് പൊടി  - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ¼ ടീസ്പൂണ്‍
ഉലുവ - ¼ ടീസ്പൂണ്‍
ജീരകം  - 1 ടീസ്പൂണ്‍
പഞ്ചസാര - 1 ടീസ്പൂണ്‍
കടുക്  - 1 ടീസ്പൂണ്‍
തൈര്‍  - 2 കപ്പ്
തേങ്ങ ചിരകിയത്   - 1½ കപ്പ്
വറ്റല്‍ മുളക് - 4 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പഴത്തില്‍ പൊടി വര്‍ഗ്ഗങ്ങള്‍, പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് നല്ലതുപോലെ അരച്ച തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില മിശ്രിതം ചേര്‍ക്കുക. നല്ല കുറുകിയ പാകത്തില്‍ തന്നെ ഉടച്ചെടുത്ത തൈര്‍ ചേര്‍ക്കുക. ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കടുക്, ഉലുവ, കറിവേപ്പില ചേര്‍ത്ത് കടുക് പൊട്ടിയ ശേഷം കറിയിലേക്ക് ചേര്‍ക്കുക. ഇതേടൊപ്പം ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കണം. ഇതേതരത്തില്‍ തന്നെ പൈനാപ്പിള്‍ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാം.