സാംസ്കാരിക കേരളം

ബീന്‍സ് തോരന്‍

ചേരുവകള്‍

ബീന്‍സ് അരിഞ്ഞത്  - 2 കപ്പ്
പച്ചമുളക് അരിഞ്ഞത്  -   6 എണ്ണം
സവാള ചെറുതായി അരിഞ്ഞത്  -  1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്  -  2 ടീ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്  -   2 ടീ സ്പൂണ്‍
തേങ്ങ തിരുമ്മിയത്  -  2 കപ്പ്
ജീരകം - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് -   1 ടീ സ്പൂണ്‍
കറിമസാലപൊടി - 1 ടീ സ്പൂണ്‍
കടുക് (താളിക്കാന്‍) - 1 ടീ സ്പൂണ്‍    
വറ്റല്‍മുളക്  -  3 എണ്ണം
എണ്ണ, ഉപ്പ്   -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച് കറിവേപ്പില, വറ്റല്‍മുളക് എന്നിവ ഇട്ട് പൊട്ടിയശേഷം ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ബീന്‍സ് ഇവയിട്ട് വയറ്റി അല്പം വെള്ളം, ഉപ്പ്, ചേര്‍ത്ത് മൂടി വേവിക്കുക. വെള്ളം നല്ലപോലെ വറ്റി ജലാംശം തീരെയില്ലാതെ വരുമ്പോള്‍ ചെറുതായി അരച്ച തേങ്ങ, ജീരകം, കറിവേപ്പില എന്നീ മിശ്രിതം കൂട്ടില്‍ ചേര്‍ത്ത് നല്ലതുപോലെ ചിക്കിതോര്‍ത്തി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ