സാംസ്കാരിക കേരളം

ബീഫ് മുട്ട മസാല

ചേരുവകള്‍

ബീഫ്  - ½ കിലോ
കുരുമുളകുപൊടി  - ¼  ടീസ്പൂണ്‍
മുട്ട വേവിച്ചത്  - 8 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി    - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
മസാല -  1 ടീസ്പൂണ്‍
പെരുംജീരകപൊടി  - ½ ടീസ്പൂണ്‍
ചെറിയ ഉള്ളി രണ്ടായി അരിഞ്ഞത്   - ¼ കപ്പ്
സവാള ചെറുതായി അരിഞ്ഞത്   - ½ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്   -  4 എണ്ണം
തക്കാളി ചെറുതായി അരിഞ്ഞത്   - ½ കപ്പ്
കടുക്   - ½  ടീസ്പൂണ്‍
വറ്റല്‍ മുളക്   - 4 എണ്ണം
മല്ലിയില അരിഞ്ഞത്  - ½ കപ്പ്
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ബീഫ്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവ വെള്ളം ചേര്‍ത്ത് കുക്കറില്‍ നല്ലപോലെ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ചൂടായ കട്ടിയുള്ള ചീനച്ചട്ടിയില്‍  കപ്പ് എണ്ണ ഒഴിച്ച് കറിവേപ്പില, ഉള്ളി, ഇഞ്ചി, പച്ചമുളക്, സവാള, തക്കാളി ഇവ നല്ലപോലെ വഴറ്റുക. ഇതില്‍ വേകിച്ചുവച്ച ബീഫ് പൊടിവര്‍ഗ്ഗങ്ങള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്  നല്ലപോലെ വെന്ത് കഷണങ്ങള്‍ മസാല ചേര്‍ത്ത കുറികിയ പരുവത്തില്‍ ചാറു കിട്ടുമ്പോള്‍ വെളിച്ചെണ്ണയില്‍  കടുക്, വറ്റല്‍ മുളക് കറിവേപ്പില ചേര്‍ത്ത് താളിച്ച് ചേര്‍ക്കുക. ഇതില്‍ വേവിച്ചു മാറ്റിവച്ച മുട്ട നാലായി അരിഞ്ഞ് മല്ലിയിലയൊടൊപ്പം അലങ്കരിച്ച് വിളമ്പാവുന്നതാണ്. മുട്ടയും ബീഫും ചേര്‍ത്ത കറി വളരെ വ്യത്യസ്തവും സ്വാദിഷ്ടവുമായിരിക്കും.