സാംസ്കാരിക കേരളം

ബീറ്റ് റൂട്ട് വെള്ളരിക്ക കിച്ചടി

ചേരുവകള്‍

ഒരിഞ്ച് നീളത്തില്‍ അരിഞ്ഞ വെള്ളരിക്ക കഷ്ണങ്ങള്‍  - ½ കപ്പ്
ഒരിഞ്ച് നീളത്തില്‍ അരിഞ്ഞ ബീറ്റ് റൂട്ട് കഷ്ണങ്ങള്‍  - ½ കപ്പ്
തൊണ്ടന്‍ മുളക്   -   4 എണ്ണം
തേങ്ങ ചിരകിയത്  -   1 കപ്പ്
തൈര്‍  -  1 കപ്പ്
ജീരകം - ½ കപ്പ്
ചെറിയഉള്ളി  -   4
കടുക്  - ½ ടീസ്പൂണ്‍
വറ്റല്‍മുളക്  -  3
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ കഷണങ്ങള്‍ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതില്‍ നല്ലതുപോലെ അരച്ച തേങ്ങ, ഉള്ളി ജീരകം, കറിവേപ്പില മിശ്രിതം ചേര്‍ത്ത് തിളവരുമ്പോള്‍ വാങ്ങി വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക് കറിവേപ്പില ചേര്‍ത്ത് താളിച്ച് കറിയില്‍ ചേര്‍ക്കുക. തണുത്ത ശേഷം തൈരും ഉടച്ച് ചേര്‍ക്കുക. ഇടത്തരം ലൂസ് ആയിരിക്കണം.