സാംസ്കാരിക കേരളം

പാവയ്ക്കാ കിച്ചടി

ചേരുവകള്‍

കട്ടികുറച്ച് വട്ടത്തില്‍ അരിഞ്ഞ പാവയ്ക്ക -  2 കപ്പ്
പച്ചമുളക് (തൊണ്ടന്‍)  -   5 എണ്ണം
തിരുമ്മിയ തേങ്ങ -  1 കപ്പ്
ചെറിയ ഉള്ളി -  5 എണ്ണം
ജീരകം -  1 ടീ സ്പൂണ്‍
കറിവേപ്പില  - കുറച്ച്
കടുക്, വറ്റല്, മുളക്, എണ്ണ, ഉപ്പ് - ആവശ്യത്തിന്
തൈര്‍ -  1 കപ്പ്

തയ്യാറാക്കുന്ന വിധം
പാവയ്ക്കാ ഉപ്പ് പുരട്ടി എണ്ണയില്‍ നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം കറിവേപ്പില ഇവ നല്ലതുപോലെ അരച്ചെടുക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ താളിക്കുക. ഇതിലേക്ക് അരച്ച കൂട്ടിട്ട്, പച്ചമണം മാറിയ ശേഷം നല്ലതുപോലെ ഉടച്ച തൈര്‍ ചേര്‍ക്കുക. (ഇതേ രീതിയില്‍ വെണ്ടയ്ക്ക അരിഞ്ഞ് വറുത്ത് കിച്ചടി ഉണ്ടാക്കാം).

Videos