സാംസ്കാരിക കേരളം

കോളിഫ്ലവര്‍ തോരന്‍

ചേരുവകള്‍

ചെറുതായി അടര്‍ത്തി അരിഞ്ഞെടുത്ത കോളിഫ്ലവര്‍ - 2 കപ്പ്
പച്ചമുളക് അരിഞ്ഞത്  - 5 എണ്ണം
സവാള ചെറുതായി അരിഞ്ഞത്  -  1 കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  - 2 ടീ സ്പൂണ്‍ വീതം
ജീരകം  - 1 ടീ സ്പൂണ്‍
തേങ്ങ തിരുമ്മിയത്  - 1 ½ കപ്പ്
മഞ്ഞള്‍പൊടി  -  ¼ ടീ സ്പൂണ്‍
കറിമസാലപൊടി  -  ¼ ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ്  -  1 ടീ സ്പൂണ്‍
കടലപരിപ്പ്   -  1 ടീ സ്പൂണ്‍
കടുക്   -  1 ടീ സ്പൂണ്‍
വറ്റല്‍മുളക്  -  4 എണ്ണം
കറിവേപ്പില, എണ്ണ, ഉപ്പ്   -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കറിവേപ്പില, വറ്റല്‍മുളക്, ഉഴുന്നു പരിപ്പ്, കടലപരിപ്പ് എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. . ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് അരിഞ്ഞ കോളിഫ്ലവര്‍, മഞ്ഞള്‍പൊടി, മസാലപൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, ചെറുതായി അരച്ച  തേങ്ങ, ജീരകം,  കറിവേപ്പില, എന്നിവ ചേര്‍ത്ത് 5 മിനിട്ട് മൂടി വേവിക്കുക. വെള്ളം മുഴുവന്‍ തോര്‍ന്നു കഴിയുമ്പോള്‍ നല്ലതുപോലെ ചിക്കിയോജിപ്പിച്ച് വാങ്ങുക.


സാംസ്‌കാരിക വാർത്തകൾ