സാംസ്കാരിക കേരളം

ചക്കക്കുരു പൂഞ്ചുതോരന്‍

ചേരുവകള്‍

ചക്കക്കുരു (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
പൂഞ്ച് (ചത എടുക്കുമ്പോള്‍ കാണുന്ന ഇളം ബ്രൗണ്‍ നിറത്തിലുള്ള സ്പോഞ്ച് പോലുള്ള ഭാഗം) (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
തേങ്ങ തിരുമ്മിയത്  - 1 കപ്പ്
വെളുത്തുള്ളി  -  4 അല്ലി
ജീരകം - 1 ടീ സ്പൂണ്‍
കറിവേപ്പില, ഉഴുന്നു പരിപ്പ്  - 1 ടീ സ്പൂണ്‍
മുളകുപൊടി  -   ½ ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീ സ്പൂണ്‍
കുരുമുളക് പൊടി -  1 ടീ  സ്പൂണ്‍
കറിമസാലപൊടി  - ¼ ടീ സ്പൂണ്‍
കടുക്, വറ്റല്‍മുളക്, എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച് കറിവേപ്പില, വറ്റല്‍മുളക് എന്നിവ ഇട്ട് പൊട്ടിയശേഷം കഷ്ണങ്ങള്‍, പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം, ഉപ്പ് ചേര്‍ത്ത് മൂടി വേവിക്കുക. ചെറുതായി അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 2 മിനിട്ട് മൂടി വേവിക്കുക. വെള്ളം വറ്റുമ്പോള്‍ നല്ലതുപോലെ ചിക്കിതോര്‍ത്തി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ