സാംസ്കാരിക കേരളം

ചീട

ചേരുവകള്‍
അരിപൊടി - 2 കപ്പ്
ചിരകിയ തേങ്ങ  - 1 കപ്പ്
ജീരകം (ചതച്ചത്) - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ മാവ് പച്ചമണം മാറി ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. ഇതിലേക്ക് ഉപ്പുചേര്‍ത്ത ചൂടുവെള്ളം ഒഴിയ്ക്കുക. ഇതില്‍ ജീരകവും തേങ്ങയും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക. ഇതിനെ ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയില്‍ വറുത്തുകോരുക.