സാംസ്കാരിക കേരളം

ചീര ചക്കകുരു തോരന്‍

ചേരുവകള്‍

ചെറുതായി അരിഞ്ഞത ചീര - 2 കപ്പ്
തേങ്ങ തിരുമ്മിയത്  - 1 കപ്പ്
ജീരകം  - ½ ടീ സ്പൂണ്‍
മുളകുപൊടി - ½ ടീ സ്പൂണ്‍
മഞ്ഞള്‍പൊടി   - ¼ ടീ സ്പൂണ്‍
ചക്കക്കുരു (നീളത്തില്‍ അരിഞ്ഞത്) - 5 എണ്ണം
കടുക്, വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച് കറിവേപ്പില, വറ്റല്‍മുളക് ഇട്ട് പൊട്ടിയശേഷം അരിഞ്ഞുവച്ച ചക്കകുരു ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക. ഇതില്‍ അരിഞ്ഞുവച്ച ചീര, ഉപ്പിട്ട് മൂടി വേവിക്കുക.  ഇതില്‍ ചെറുതായി അരച്ച തേങ്ങ, മുളകുപൊടി, ജീരകം, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 2 മിനിട്ട് മൂടി വേവിക്കുക. വെള്ളം വറ്റുമ്പോള്‍ നല്ലതുപോലെ ചിക്കിതോര്‍ത്തി എടുക്കുക.


സാംസ്‌കാരിക വാർത്തകൾ