സാംസ്കാരിക കേരളം

ചേമ്പ് പിരളന്‍

ചേരുവകള്‍

വലിയതരം ചേമ്പ്   - 2 കപ്പ്
(തൊലിചെത്തി ഇടത്തരം കഷ്ണങ്ങളാക്കിയത്)
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഇറച്ചിമസാല  -   1 ടീസ്പൂണ്‍
പെരുംജീരകം  -   1 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി -  1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് -  1 കപ്പ്
ജീരകം  -  1 ടീസ്പൂണ്‍
മുളക് പൊടി   -  ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -  ¼ ടീസ്പൂണ്‍
വറ്റല്‍ മുളക്  - 3 എണ്ണം
കടുക്    -  1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്  -  1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചേമ്പിന്‍കഷ്ണങ്ങള്‍ ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി ഇവ ചേര്‍ത്ത് അല്പം വെള്ളംചേര്‍ത്ത് മൂടി വേവിക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, പെരുംജീരകം, വറ്റല്‍ മുളക്, കറിവേപ്പില ഇവ ചേര്‍ത്ത്  താളിച്ച് ഇതിലേക്ക് വേവിച്ചു ചേമ്പിന്‍കഷണം ജീരകം, മസാലപൊടി, മല്ലിപൊടി ഇവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചെറുതീയില്‍ മൂടി വേവിക്കണം. മസാലകൂട്ട് നല്ലപോലെ കഷ്ണങ്ങളില്‍ പിടിച്ച ശേഷം ഇളക്കി പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ചേമ്പ് പിരളന്‍ തയ്യാര്‍.