സാംസ്കാരിക കേരളം

ചെമ്മീന്‍ മസാല

ചേരുവകള്‍
ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത്   - ½ കിലോ
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്   - ½ കപ്പ്
സവാള ചെറുതായി അറിഞ്ഞത്  - ½ കപ്പ്
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി  - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -   ¼ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി  - ¼ ടേബിള്‍ സ്പൂണ്‍
പച്ചമുളക് നീളത്തില്‍ കീറിയത് - 3
ഇഞ്ചി ചെറുതായി നുറുക്കിയത്  - 1 ടേബിള്‍ സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്  - ½കപ്പ്
ഗരം മസാലപൊടി - ½ ടേബിള്‍ സ്പൂണ്‍
എണ്ണ, കറിവേപ്പില, മല്ലിയില, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചുവട്ടുകട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും സവാളയും വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ ഇതില്‍ പച്ചമുളക്, ഇഞ്ചി, തക്കാളി ഇവ ചേര്‍ക്കുക. നല്ലപോലെ വഴറ്റി പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ക്കുക. കഴുകി മാറ്റിവച്ചിട്ടുള്ള ചെമ്മീന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി മൂടി വേവിക്കുക കൂടുതല്‍ സമയം വെന്താല്‍ ചെമ്മീന്‍ ചുരുണ്ട് കട്ടിയാകും അതുകൊണ്ട് ആവശ്യത്തിന് വെന്ത് ചാറുകുറുകിയാലുടന്‍ വെളിച്ചെണ്ണ വശങ്ങളില്‍ തെളിയുന്നവരെ ഇളക്കി യോജിപ്പിച്ച് കറിവേപ്പില മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ