സാംസ്കാരിക കേരളം

ചെമ്മീന്‍ റോസ്റ്റ്

ചേരുവകള്‍

വൃത്തിയാക്കിയ ചെമ്മീന്‍ - ½ കിലോ
സവാള ചെറുതായി അരിഞ്ഞത്   -  2 കപ്പ്
പച്ചമുളക് രണ്ടായി കീറിയത്    -  6 എണ്ണം
ഇഞ്ചി ചെറുതായി നുറുക്കിയത്    - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി നുറുക്കിയത്   - 2 ടേബിള്‍ സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്     -  ½ കപ്പ്
മുളകുപൊടി   - 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി  -  3 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി   -  ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി   - ½ ടേബിള്‍ സ്പൂണ്‍
കറിവേപ്പില, മല്ലിയില    -  ½ കപ്പ്
പഞ്ചസാര  - ½ ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്   -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റുക. ഇതിലേയ്ക്ക് തക്കാളി ചേര്‍ത്ത്, പൊടി വര്‍ഗ്ഗങ്ങള്‍  ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചെമ്മീന്‍ ചേര്‍ക്കുക. മൂടി വേവിയ്ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പുമാറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ നല്ലപോലെ ഇളക്കി റോസ്റ്റ് ചെയ്യണം. ചെമ്മീന്‍ കഷണങ്ങളില്‍ ചാറ് ഒരോപോലെ പൊതിഞ്ഞിരിക്കണം. അവസാനം കറിവേപ്പില മല്ലിയില ഇവ ചേര്‍ത്ത് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.