സാംസ്കാരിക കേരളം

ചെമ്മീന്‍ തീയല്‍

ചേരുവകള്‍

വൃത്തിയാക്കിയ ചെമ്മീന്‍  -  ¼ കിലോ
ചെറിയ ഉള്ളിരണ്ടായി മുറിച്ചത്  - 1 കപ്പ്
പച്ചമുളക് രണ്ടായി കീറിയത്    -  5 എണ്ണം
തക്കാളി നാലായി മുറിച്ചത്    -  2 എണ്ണം
ഇഞ്ചി ചെറുതായി മുറിച്ചത്  - 1 ടേബിള്‍ സ്പൂണ്‍
 തേങ്ങ ചിരകിയത്    -   1 ½ കപ്പ്
മുളകുപൊടി   -  1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി   -   2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി - 1 നുള്ള്,
കുരുമുളകുപൊടി  -  ½ ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക്  - 4 എണ്ണം
പുളി   - നെല്ലിക്ക വലുപ്പത്തില്‍
കറിവേപ്പില, വെളിച്ചെണ്ണ കടുക്,  ഉപ്പ് വെള്ളം    -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് ചിരകിയ തേങ്ങ വഴറ്റി നല്ല ബ്രൗണ്‍ നിറമാകുന്നവരെ വറുക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ (ഉലുവ പൊടി ഒഴികെ) ചേര്‍ത്ത് 3 മിനിട്ടു കൂടി വറുക്കുക (കരിഞ്ഞു പോകരുത്). ഈ കൂട്ട് തണുത്തശേഷം വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചുവയ്ക്കുക. മണ്‍ചട്ടി അടുപ്പത്തു വച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ വഴറ്റി അതിലേയ്ക്ക് ചെമ്മീനും അരപ്പും  ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇതിലേയ്ക്ക് ചേര്‍ക്കുക . പുളി കുറച്ചുവെള്ളത്തില്‍ കലക്കി അതും ചെമ്മീനില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കറി മൂടി വേവിയ്ക്കുക. മുക്കാല്‍ വേകാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. കറി കുറച്ച് കുറുകുന്ന പരുവത്തില്‍ ഉലുവപൊടി ചേര്‍ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് കടുകു താളിച്ച് കറിയില്‍ ചേര്‍ക്കുക, സ്വാദിഷ്ടമായ ചെമ്മീന്‍ തീയല്‍ തയ്യാര്‍.


സാംസ്‌കാരിക വാർത്തകൾ