സാംസ്കാരിക കേരളം

ചേനത്തണ്ടും ചെറുപയറും തോരന്‍

ചേരുവകള്‍

തലേന്നുതന്നെ കുതിര്‍ത്തുവച്ച ചെറുപയര്‍  - 1½ കപ്പ്
ചെറുതായി അരിഞ്ഞ ചേനത്തണ്ട്   - 1 കപ്പ്    
ചെറുതായി അരിഞ്ഞ ചെറിയഉള്ളി  - ½ കപ്പ്
വെളുത്തുള്ളി -  4 അല്ലി
തേങ്ങ ചിരകിയത് -  1 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
മുളക് പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
കടുക്    - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇട്ട് പൊട്ടിയ ശേഷം ചെറുപയര്‍, ചേനത്തണ്ട്, ചെറിയഉള്ളി ഇവ ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് മൂടി വേവിക്കുക. വെന്ത് ജലാംശം തീരെ ഇല്ലാതെയാകുമ്പോള്‍ തേങ്ങ, മുളക് പൊടി, മഞ്ഞള്‍പൊടി, ജീരകം, വെളുത്തുള്ളി, കറിവേപ്പില ഇവ ചെറുതായി അരച്ച് ചേര്‍ക്കുക. 3 മിനിട്ട് മൂടി വേവിക്കുക. ആവി നല്ലപോലെ വരുമ്പോള്‍ ഇളക്കി എടുക്കുക. പണ്ട് ഓണകാലത്ത് എല്ലാ വീടുകളിലും ഉണ്ടാക്കുന്ന സ്വാദിഷ്ഠമായ ഒരു വിഭവമാണ് ചേനത്തണ്ടും ചെറുപയറും തോരന്‍.