സാംസ്കാരിക കേരളം

ചെറുപയറും കായും തോരന്‍

ചേരുവകള്‍

ചെറുപയര്‍  -  1 കപ്പ്
ഏത്തന്‍കായ് തൊലിയോടെ ചെറുതായി അരിഞ്ഞത്  - 2 കപ്പ്
തേങ്ങ തിരുമ്മിയത്  -  1 ½ കപ്പ്
പച്ചമുളക്   ചെറുതായി അരിഞ്ഞത്  - 2 എണ്ണം
മുളകുപൊടി    -   ½  ടീ സ്പൂണ്‍
മഞ്ഞള്‍പൊടി -  ¼ ടീ സ്പൂണ്‍
വെളുത്തുള്ളി -   4 അല്ലി
ജീരകം -  1 ടീ സ്പൂണ്‍
കടുക്  -   ½ ടീ സ്പൂണ്‍
വറ്റല്‍മുളക്  -   3 എണ്ണം
കറിവേപ്പില, എണ്ണ, ഉപ്പ്   -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക.  ഇതില്‍ വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ക്കുക. ഇതില്‍ ചെറുപയര്‍ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേക്ക് അരിഞ്ഞുവച്ച ഏത്തന്‍കായ്, പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പൊടി ഉപ്പ് ഇവ ചേര്‍ത്ത് മൂടി വേവിക്കുക. കുഴഞ്ഞുപോകാത്തവിധം വേവിച്ച് ചെറുതായി അരച്ച തേങ്ങ,  ജിരകം, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് ജലാംശം തീരെ ഇല്ലാത്തതരത്തില്‍ എടുക്കുക.


സാംസ്‌കാരിക വാർത്തകൾ