സാംസ്കാരിക കേരളം

ചെറുപയര്‍ പായസം

ചേരുവകള്‍
ചെറുപയര്‍ പരിപ്പ്    -  ¼ കിലോ
തേങ്ങ    -  2 എണ്ണം
ചൗവരി     -   25 ഗ്രാം
ഏലയ്ക്കാ  -  6 (പൊടിച്ചത്)
ഉണക്കതേങ്ങ അരിഞ്ഞത്    -  ¼ കപ്പ്
ശര്‍ക്കര   -  750 ഗ്രാം
നെയ്യ്    -   100 ഗ്രാം
അണ്ടിപരിപ്പ്   -  15
ഉണക്ക മുന്തിരി -  ¼ കപ്പ്

തയ്യാറാക്കുന്ന വിധം
മൂടുകട്ടിയുള്ള ഒരു പാത്രത്തിലോ ഉരുളിയിലോ ചെറുപയര്‍ പരിപ്പ് ചുവക്കെ വറുക്കുക. ഇതിനെ വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍  വേവിയ്ക്കുക. ശര്‍ക്കര പാനിയുണ്ടാക്കി അരിച്ച് വൃത്തിയാക്കി വയ്ക്കുക. ഈ പാനി അടുപ്പത്തു വച്ച് ചെറുപയര്‍ വേവിച്ചതും  ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. ഇടയ്ക്കിടെ നെയ്യ് ചേര്‍ക്കണം. ചിരകിയ തേങ്ങയില്‍ നിന്നും 2 കപ്പ് ഒന്നാം പാലും, 5 കപ്പ്  രണ്ടാം പാലും, 8 കപ്പ് മൂന്നാം പാലും എടുക്കണം. വെന്ത ചെറുപയര്‍ ശര്‍ക്കര മിശ്രിതത്തില്‍ പാല്‍ ഒഴിയ്ക്കണം. ഇളക്കി കൊണ്ടിരിക്കണം. പായസം കുറച്ച് കുറുകുമ്പോള്‍  രണ്ടാം പാലും അവസാനം ഏലയ്ക്കാ പൊടിയും ഒന്നാം പാലും ചേര്‍ത്ത് തിള വരുന്നതിനു മുന്‍പായി അടുപ്പത്തു നിന്നും മാറ്റുക. ഇതില്‍ ചുക്കുപൊടിയും വേണമെങ്കില്‍ ചേര്‍ക്കാം. നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ്, കിസ്മിസ്, തേങ്ങ ചെറുതായി നുറുക്കി വറുത്തതും പായസത്തില്‍ ചേര്‍ക്കണം. സ്വാദിഷ്ടമായ ഒരു പായസമാണ്.