സാംസ്കാരിക കേരളം

ചിക്കന്‍ വറുത്തത്

ചേരുവകള്‍
ചിക്കന്‍ കാല്‍ അടക്കം വലുതായി മുറിച്ച കഷണങ്ങള്‍  - 8 എണ്ണം
നാരങ്ങാ നീര്‍  - 1 എണ്ണത്തിന്‍റേത്
മുളക്പൊടി -  2 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
ഇറച്ചി മസാല പൊടി - 1 ടീസ്പൂണ്‍
കുരുമുളക്   പൊടി - 1 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില -  ആവശ്യത്തിന്
സവാള വട്ടത്തില്‍ അരിഞ്ഞത് -  1 കപ്പ്

തയ്യാറാക്കുന്ന വിധം
ഉപ്പ് അടക്കം എല്ലാ പൊടിവര്‍ഗ്ഗങ്ങളും ഇറച്ചി കഷണങ്ങളില്‍ നല്ലപോലെ തേച്ചുപിടിപ്പിച്ച് 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ (താഴത്തെ തട്ടില്‍) വയ്ക്കുക. എന്നിട്ട് തിളച്ച എണ്ണയില്‍ വറുത്തുകോരുക. ഇതിനെ വറുത്ത കറിവേപ്പില അരിഞ്ഞുവ്ച സവാള വച്ച് അലങ്കരിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ