സാംസ്കാരിക കേരളം

ചിക്കന്‍ കുറുമ

ചേരുവകള്‍
ഇടത്തരം കഷണങ്ങളാക്കിയ കോഴിയിറച്ചി  - 500 ഗ്രാം
സവാള ചെറുതായി അരിഞ്ഞത്  - 2 കപ്പ്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 6 എണ്ണം
ഇഞ്ചി, വെളുത്തുള്ളി  - 2 ടീസ്പൂണ്‍ വീതം
കശുവണ്ടിപരിപ്പ്  - 8 എണ്ണം
കശ്കശ്    - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
തക്കാളി ദശ കട്ടിയുള്ളത് നീളത്തില്‍ അരിഞ്ഞത്   - ½ കപ്പ്
പട്ട  - 3 കഷ്ണം
ഗ്രാബു -   6 എണ്ണം
ഏലക്കായ്   -  4 എണ്ണം
കുരുമുളക്  -   8 എണ്ണം
പെരുംജീരകം  - 1 ടീ സ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍  -  1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍  -  1 ½ കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില -  ആവശ്യത്തിന്
വെണ്ണ - 1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് -  കുറച്ച്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍  വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാംബു, ഏലക്കായ്, പെരുംജീരകം, ഇഞ്ചി, വളുത്തുള്ളി  ചേര്‍ത്ത് വയറ്റി പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നല്ലപോലെ അരച്ചെടുക്കുക. ഇറച്ചികഷണങ്ങള്‍ രണ്ടാം പാലില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കഷണങ്ങള്‍ വേകുമ്പോള്‍ അതിലേക്ക് അരച്ച കൂട്ട് ഇടുക. കറിവേപ്പില ചേര്‍ക്കുക. ആവശ്യമെങ്കില്‍ കുറച്ചുവെള്ളം ചേര്‍ക്കാം. ചാറു നല്ലപോലെ തിളച്ച് കഷണങ്ങളില്‍ പിടിയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച തക്കാളി ചേര്‍ത്ത്  അത് വെന്തുവരുമ്പോള്‍ കുതിര്‍ത്ത അണ്ടിപരിപ്പ് അരച്ചതും ഒന്നാംപാലും ചേര്‍ത്ത് തിളവരുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. അവസാനം ഒരു ടീസ്പൂണ്‍ വെണ്ണ മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം.