സാംസ്കാരിക കേരളം

ചിക്കന്‍ മസാല

ചേരുവകള്‍
ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്  - 500 ഗ്രാം
തൈര്‍ - ¼ കപ്പ്
ഇഞ്ചി ചെറുതായി നുറുക്കിയത്  -  2 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി മുഴുവനോടെ തൊലി കളഞ്ഞെടുത്തത് - 2 ടീസ്പൂണ്‍ വീതം
പച്ചമുളക് ചെറുതായി അരിഞ്ഞത്  - ¼ കപ്പ്
മുളക്പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി -  3 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി  -  ½ ടീസ്പൂണ്‍
ഇറച്ചി മസാല പൊടി -  1 ടീസ്പൂണ്‍
കുരുമുളക്   പൊടി - ½ ടീസ്പൂണ്‍
സവാള ചെറുതായി നുറുക്കിയത്  - 1 കപ്പ്
തക്കാളി -  3 എണ്ണം

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍  വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് നല്ലപോലെ വയറ്റി അരിഞ്ഞു വച്ച തക്കാളി ചേര്‍ക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് കറിവേപ്പില ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇറച്ചികഷണങ്ങള്‍ ഇട്ട് മൂടി വേവിക്കുക. ഇളം തീയില്‍ വേണം വേകിയ്ക്കുവാന്‍. ചാറു വറ്റി വരുമ്പോള്‍ ഇളക്കി ഇളക്കി ചാറുകുറുകി കഷണങ്ങളില്‍ പൊതിഞ്ഞു വരത്തക്കവിധം ആക്കി മല്ലിയില ചേര്‍ക്കുക.