സാംസ്കാരിക കേരളം

ചിക്കന്‍ സ്റ്റ്യൂ

വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്

ചേരുവകള്‍
ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്  - 500 ഗ്രാം
ചെറിയഉള്ളി / സവാള ഇടത്തരം കഷണങ്ങളാക്കിയത്   -  ½ കപ്പ്
ഉരുളകിഴങ്ങ് ഇടത്തരം കഷണങ്ങളാക്കിയത്  - ½ കപ്പ്
കാരറ്റ് ഇടത്തരം കഷണങ്ങളാക്കിയത്   - 1/4 കപ്പ്
പച്ചമുളക് (തൊണ്ടന്‍) രണ്ടായി കീറിയത്   - 4 എണ്ണം
പെരുംജീരകം -  1 ടീ സ്പൂണ്‍
കശ്കശ്   -   1 ടീ സ്പൂണ്‍
പട്ട   -   2 കഷ്ണം
ഗ്രാംബു  -  6 എണ്ണം
തക്കോലം  -  2എണ്ണം
ഏലക്കായ്  -  4 എണ്ണം
കുരുമുളക്  പൊടി  - ½ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില  -  2
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  - 8 അല്ലി
തേങ്ങയുടെ ഒന്നാം പാല്  - 1 കപ്പ്
തേങ്ങയുടെ രണ്ടാം പാല്  - 1 ½ കപ്പ്
നെയ്യ്  - 1 ടീസ്പൂണ്‍
കശുവണ്ടിപരിപ്പ്  -  8 എണ്ണം
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച്  പട്ട, ഗ്രാംബു,  തക്കോലം, ഏലക്കായ്, പെരുംജീരകം ഇവ ചേര്‍ത്ത് വയറ്റുക. ഇതില്‍ ഉരുളക്കിഴങ്ങ്, പച്ചമുളക്, രംഭയില, ഇറച്ചികഷണങ്ങള്‍, വെളുത്തുള്ളി, ഇഞ്ചി ഇവ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് ആദ്യത്തെ ആവി  വരുന്നതുവരെ വേവിക്കുക. ആവിപോയശേഷം ഇതില്‍ കുരുമുളക് പൊടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുചേര്‍ക്കുക. ഇതില്‍ കുതിര്‍ത്തുവച്ചശേഷം എടുത്ത അരച്ച കശുവണ്ടിപരിപ്പ്, കശ്കശ്, ഒന്നാംപാല്‍ ഇവ ചേര്‍ക്കുക. തിളവരുന്നതുമുന്‍പ് അടുപ്പത്തു നിന്നും വാങ്ങി, കറിവേപ്പില, മല്ലിയില, നെയ്യ് ഇവ ചേര്‍ത്ത് ഉപയോഗിക്കാം. അപ്പം, പത്തിരി, ഇടിയപ്പം, ഇതിനോടൊപ്പം കഴിയ്ക്കാം.


സാംസ്‌കാരിക വാർത്തകൾ