സാംസ്കാരിക കേരളം

ചിക്കന്‍ ഉലര്‍ത്തിയത്

ചേരുവകള്‍

ചിക്കന്‍ ചെറുതായി അരിഞ്ഞത്  - ½ കിലോ
ചെറിയ ഉള്ളി രണ്ടായി  മുറിച്ചത് - 1 കപ്പ്
രണ്ടായി  പിളര്‍ന്ന പച്ചമുളക്  - 5
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്   - 2 ടീസ്പൂണ്‍
മുളക്പൊടി  -  1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
കുരുമുളക്  പൊടി    -    1½ ടീസ്പൂണ്‍
തേങ്ങ ചിരകിയത്  - ½ കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചിക്കന്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഉപ്പ് കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ  ഒഴിച്ച് ചെറിയ ഉള്ളി, തേങ്ങ, പച്ചമുളക് ഇവ വറുത്ത് നല്ലപോലെ അരച്ചുവയ്ക്കുക അതേ ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി മിശ്രിതം വഴറ്റി ഇതില്‍ അരച്ച കൂട്ട്, വേവിച്ച ചിക്കന്‍ ഇവ ചേര്‍ത്ത് ചാറു കുറുകുന്നതുവരെ മൂടി വേവിക്കുക. അവസാനം കറിവേപ്പില ചേര്‍ത്ത് വിളമ്പാം. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.