സാംസ്കാരിക കേരളം

ചിക്കന്‍ വറുവല്‍

ചേരുവകള്‍
ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്  - ½ കിലോ
സവാള ചെറിയ കഷണങ്ങളാക്കിയത്  - ½ കപ്പ്
തക്കാളി ചെറിയ കഷണങ്ങളാക്കിയത്  - ½ കപ്പ്
പിരിയന്‍ മുളക്പൊടി   - 1 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
വറ്റല്‍ മുളക്  - 6 എണ്ണം
ഉണക്കതേങ്ങ ചീകിയത്   -  4 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
പെരുംജീരകം  - ½ ടീ സ്പൂണ്‍
കറുവ പട്ട   - 3 കഷ്ണം
ഗ്രാംബു - 5 എണ്ണം
തക്കോലം - 2 എണ്ണം
ഏലക്കായ്  - 3 എണ്ണം
മല്ലി  - 3 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  - 1 ടീസ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് സവാള, തക്കാളി, വറ്റല്‍മുളക് രണ്ടായി കീറിയത്,  ഇഞ്ചി, വെളുത്തുള്ളി, തേങ്ങ ചീകിയത്, കറിവേപ്പില ഇവ ഇളം ബ്രൗണ്‍ നിറമാകുന്നവരെ വഴറ്റുക. ഇതില്‍ ചിക്കന്‍, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ക്കുക. മല്ലിയടക്കം മസാലകള്‍ എല്ലാം നല്ലപോലെ അധികം വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. ഇത് കോഴി കഷണങ്ങളില്‍ ചേര്‍ത്ത് പച്ചമണം മാറുന്നവരെ മൂടി വേവിക്കുക. തീരെ ജലാംശം ഇല്ലാതെ ഇരിക്കുന്ന പരുവത്തില്‍ കറിവേപ്പില, മല്ലിയില ചേര്‍ക്കുക. വറുവല്‍ തയ്യാര്‍.