സാംസ്കാരിക കേരളം

ചിക്കന്‍ വിത്ത് വെജിറ്റബിള്‍സ്

ചേരുവകള്‍
ഇടത്തരം സൈസില്‍ അരിഞ്ഞ ചിക്കന്‍ - ½ കിലോ
ഇഞ്ചി, വെളുത്തുള്ളി മിശ്രിതം -  3 ടീസ്പൂണ്‍
ചതുരകഷണങ്ങളാക്കിയ കാരറ്റ് -  ¼ കപ്പ്
ചതുരകഷണങ്ങളാക്കിയ ബീന്‍സ്, ഉരുളകിഴങ്ങ്, കാപ്സിക്കം - ¼ കപ്പ് വീതം
പച്ചപട്ടാണി  - ¼ കപ്പ്
സവാള  - ¼ കപ്പ്
പച്ചമുളക് (രണ്ടായി പിളര്‍ന്നത്) - 4 എണ്ണം    
കുരുമുളക്   -  ½ ടീസ്പൂണ്‍
വെളിച്ചെണ്ണ - ¼ കപ്പ്
തക്കാളി ചെറിയ കഷണങ്ങളാക്കിത്   - ¼ കപ്പ്
മുളക്പൊടി -  1 ടീസ്പൂണ്‍
മല്ലിപൊടി -3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
മസാലപൊടി  - 1 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് അരിഞ്ഞുവച്ച പച്ചക്കറികള്‍ വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ചേര്‍ത്ത് ചിക്കന്‍ കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പ്, പൊടിവര്‍ഗ്ഗങ്ങള്‍, വെള്ളം  ചേര്‍ത്ത് മൂടി വേവിക്കുക. ചാറു കുറുകി കഷണങ്ങളും പച്ചക്കറി  ഒരുപോലെ വേകുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിവച്ച് ഉപയോഗിക്കാം.


സാംസ്‌കാരിക വാർത്തകൾ