സാംസ്കാരിക കേരളം

വറുത്തരച്ച കോഴിക്കറി

ചേരുവകള്‍
ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്  - 500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി - 2 ടീസ്പൂണ്‍ വീതം
ചെറിയ ഉള്ളി രണ്ടായി മുറിച്ചത്  - 2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ½ കപ്പ്
തക്കാളി 4 കഷ്ണങ്ങളാക്കിയത്  -  2 എണ്ണം
പച്ചമുളക് നെടുവേ പിളര്‍ന്നത്  -  4 എണ്ണം
തേങ്ങ ചിരകിയത് - 1 കപ്പ്
മുളക്പൊടി  - 1 ടീസ്പൂണ്‍
മല്ലിപൊടി  - 3 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി    - ½ ടീസ്പൂണ്‍
ഇറച്ചി മസാല പൊടി - 1 ടീസ്പൂണ്‍
കുരുമുളക്   പൊടി  - ½ ടീസ്പൂണ്‍
പട്ട   -   2 കഷ്ണം
ഗ്രാബു   -   6 എണ്ണം
ഏലക്കായ്   - 4 എണ്ണം
പെരുംജീരകം - 1 ടീ സ്പൂണ്‍
കശ്കശ് -  1 ടീ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, വെള്ളം - ആവശ്യത്തിന്
കൊത്തമല്ലിയില അരിഞ്ഞത് - കുറച്ച്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം  ഇവ തേങ്ങ ചേര്‍ത്ത് ചുവക്കെ വറുക്കുക. ഇതിലേക്ക് പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍തത് പച്ചമണം മാറുന്നതുവരെ വറുക്കുക. ഈ മിശ്രിതം തണുക്കുമ്പോള്‍ നല്ലപോലെ അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ 3 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി, രണ്ടുതരത്തിലുള്ള ഉള്ളിയും വഴറ്റി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കൂട്ട് വെള്ളത്തില്‍ കലക്കി ഒഴിക്കുക. ഇതോടൊപ്പം കറിവേപ്പിലയും തക്കാളിയും ചേര്‍ത്ത് മൂടിവേവിക്കുക. ഈ കൂട്ട് കഷണങ്ങളില്‍ നല്ലപോലെ പിടിച്ച് ചാറ് കുറുകിവരുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം. സ്വാദിഷ്ടമായ വറുത്തരച്ച കോഴികറി തയ്യാര്‍.


സാംസ്‌കാരിക വാർത്തകൾ