സാംസ്കാരിക കേരളം

മുളകിട്ട കോഴിക്കറി

ചേരുവകള്‍

ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്  - ½ കി. ഗ്രാം
സവാള ചെറുതായി അരിഞ്ഞത് -  1 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്  - 1/4 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്  - 2 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്   - 2 ടീസ്പൂണ്‍
പിരിയന്‍ മുളക്പൊടി - 2 ടീസ്പൂണ്‍    
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
കുരുമുളക്   പൊടി  - ¼ ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍  വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നല്ലപോലെ വയറ്റി അതിലേക്ക് ഇറച്ചികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പ്, പിരിയന്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക്പൊടി ഇവയിട്ട് ഇളം അയവില്‍ കിട്ടത്തക്കവിധം വെള്ളം ഒഴിച്ച് മൂടി വേവിക്കുക. കഷണങ്ങള്‍ വെന്തു ചാറു കുറിയ പരുവമാകുമ്പോള്‍ മല്ലിയില വിതറി ഉപയോഗിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ