സാംസ്കാരിക കേരളം

ചുണ്ടയ്ക്ക കുഴമ്പ്

ചേരുവകള്‍

ഉണങ്ങിയ ചുണ്ടയ്ക്ക അല്ലേല്‍ മടത്തക്കാളി   - ½ കപ്പ്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്  - ¼ കപ്പ്
തേങ്ങ ചിരകിയത്   - 1 ½ കപ്പ്
മല്ലിപൊടി   -  2 ടീസ്പൂണ്‍
മുളകുപൊടി  -  1 ടീസ്പൂണ്‍
കുരുമുളകുപൊടി  -  ¼ ടീസ്പൂണ്‍
മഞ്ഞള്‍പൊടി   - ½ ടീസ്പൂണ്‍
പുളി വെള്ളത്തില്‍ പിഴിഞ്ഞെടുത്തത്   - ½ കപ്പ്
വെളിച്ചെണ്ണ, കടുക്  - ആവിശ്യത്തിന്
വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ്, വെള്ളം  -  ആവിശ്യത്തിന്
പഞ്ചസാര  - ½ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍  എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇട്ട് താളിച്ച് ഇതില്‍ ഉണങ്ങിയ ചുണ്ടക്ക/ മടത്തക്കാളി ഉള്ളിയോടൊപ്പം വഴറ്റുക. വേറൊരു ചീനിച്ചട്ടിയില്‍  തേങ്ങ, ചുവക്കെ വറുക്കുക. ഇതില്‍ മല്ലിപൊടി, മുളകുപൊടി, കുരുമുളകുപൊടി ചേര്‍ത്ത്  വറുത്ത് തണുത്ത ശേഷം നല്ലപോലെ അരച്ചെടുക്കുക. ഇത് പുളിവെള്ളത്തൊടൊപ്പം ചേര്‍ത്ത് വഴറ്റിവച്ച മിശ്രിതത്തില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുറുക്കി തിളപ്പിച്ചു എടുക്കുക. അവസാനം പഞ്ചസാര ചേര്‍ക്കുക. തൊട്ടുകൂട്ടാന്‍ പറ്റിയ ഒരു കറിയാണ്.


സാംസ്‌കാരിക വാർത്തകൾ