സാംസ്കാരിക കേരളം

ചുണ്ടയ്ക്ക തോരന്‍

ചേരുവകള്‍
അമ്മിയില്‍ വച്ച് ചതച്ചെടുത്ത ചുണ്ടയ്ക്ക    - 2 കപ്പ്
(ഇത് ഒന്നു രണ്ടു പ്രാവശ്യം കഴുകുക അകത്തെ അരി കളയണം)
സവാള ചെറുതായി അരിഞ്ഞത്  -  1 കപ്പ്
പച്ചമുളക്  -  4 എണ്ണം
വെളുത്തുള്ളി   -  4 അല്ലി
ജീരകം  -  ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി     -  ½ ടീസ്പൂണ്‍
വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്   -  ആവശ്യത്തിന്
കടുക്    -  ½ ടീസ്പൂണ്‍
വറ്റല്‍ മുളക്     -   4 എണ്ണം
ഉഴുന്നുപരിപ്പ്   -  1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില ഇട്ട് താളിച്ച ശേഷം കഴുകി വൃത്തിയാക്കിയ ചുണ്ടയ്ക്ക കഷണങ്ങള്‍ മഞ്ഞള്‍പൊടി ഉപ്പ്, വെള്ളം ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി ചതച്ച് കഷണങ്ങളില്‍ ചേര്‍ത്ത് 2 മിനിട്ട് മൂടിവേവിക്കണം. വെള്ളം വറ്റി വരുമ്പോള്‍ ഇളക്കി യോജിപ്പിച്ച് എടുക്കുക.


സാംസ്‌കാരിക വാർത്തകൾ