സാംസ്കാരിക കേരളം

ഞണ്ട് കറി

ചേരുവകള്‍
വൃത്തിയാക്കിയ ഞണ്ട് (അരിഞ്ഞത്)   -  1 കിലോ
ചെറിയ ഉള്ളി   -  15 എണ്ണം,
പച്ചമുളക് കീറിയത്    -  6 എണ്ണം
തക്കാളി അരിഞ്ഞത് (നാലായി)  -  2 എണ്ണം
മുളകുപൊടി  - 1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി   -  ½ ടേബിള്‍ സ്പൂണ്‍
മല്ലിപൊടി    -  2 ടേബിള്‍ സ്പൂണ്‍
കുടംപുളി   -  4 വലിയ കഷണം
തേങ്ങയുടെ രണ്ടാം പാല്‍  -  1½ കപ്പ്
ഒന്നാം പാല്‍  -  1 കപ്പ്
ഉലുവപൊടി   -  ¼ ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്  - 1 ടേബിള്‍ സ്പൂണ്‍ വീതം
വെളിച്ചെണ്ണ  -  3 ടേബിള്‍ സ്പൂണ്‍
കടുക്  - ആവശ്യത്തിന്.
ചെറിയ ഉള്ളി  - 5 എണ്ണം വട്ടത്തില്‍ കടുകു താളിയ്ക്കാന്‍
വറ്റല്‍ മുളക്    -  3 എണ്ണം

തയ്യാറാക്കുന്ന വിധം
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചെറിയ ഉള്ളി വട്ടത്തിലരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് കടുകു താളിച്ച ശേഷം ഇതില്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കിയ ഞണ്ട് കഷണങ്ങള്‍ ഉപ്പ്, മുളകുപൊടി, മല്ലിപൊടി ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും രണ്ടാം പാല്‍ ചേര്‍ത്ത് വേവിയ്ക്കുക. കുടംപുളി ചെറുതായി കീറിയതും ചേര്‍ക്കുക, കഷണങ്ങള്‍ വെന്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക, 3 മിനിട്ടിനുശേഷം ഒന്നാം പാല്‍ ഒഴിച്ച് തിളവരുന്നതിനു  മുന്‍പായി ഉലുവ പൊടി, വെളിച്ചെണ്ണ ഒഴിച്ച് വാങ്ങിവയ്ക്കുക. സ്വാദിഷ്ഠമായ ഞണ്ടുകറി തയ്യാര്‍.