സാംസ്കാരിക കേരളം

ഞണ്ട് റോസ്റ്റ്

ചേരുവകള്‍
ഞണ്ട് വൃത്തിയാക്കി മുറിച്ചു വച്ചത്   - 1 കിലോ
ചെറിയ ഉള്ളി രണ്ടായി മുറിച്ചത്    -  1 കപ്പ്
സവാള ചെറുതായി മുറിച്ചത്   -  1 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്   - ½ കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്    -  2 ടേബിള്‍ സ്പൂണ്‍ വീതം
പച്ചമുളക് ചെറുതായി അരിഞ്ഞത്    -  6 എണ്ണം
മുളകുപൊടി    -  2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി   - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി  -  ½ ടേബിള്‍ സ്പൂണ്‍
കുരുമുളകു ചതച്ചത്    -  ½ ടേബിള്‍ സ്പൂണ്‍
തക്കാളി നാലായി മുറിച്ചത്   - 2 എണ്ണം
തേങ്ങ കൊത്ത്  ½ കപ്പ്
കറിവേപ്പില, വെളിച്ചെണ്ണ, വെള്ളം, ഉപ്പ്  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വൃത്തിയാക്കിയ ഞണ്ടു കഷണങ്ങള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, കുരുമുളക് ഇവ ആവശ്യത്തിന് ഉപ്പും വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെള്ളം വറ്റി വരുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റുക. ചീനച്ചട്ടിയിള്‍ 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റുക. ആവശ്യത്തിന് കറിവേപ്പില ചേര്‍ക്കുക. ഇതില്‍ അരിഞ്ഞു വച്ച തേങ്ങ കഷണങ്ങള്‍ നല്ലപോലെ വഴറ്റുക. ഇതിലേയ്ക്ക് തക്കാളി നാലായി മുറിച്ചത് ചേര്‍ക്കുക. ഇതില്‍ വേവിച്ച കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലപോലെ വഴറ്റി ചാറും ഉള്ളി മിശ്രിതങ്ങളും കഷണങ്ങളില്‍ പൊതിയത്തക്കവിധം വഴറ്റിയെടുക്കുക. വളരെ സ്വാദിഷ്ടമായി ഒരു കറിയാണ്.