സാംസ്കാരിക കേരളം

ഉണക്ക കൊഞ്ച് അച്ചാര്‍

ചേരുവകള്‍

നല്ലതുപോലെ വൃത്തിയാക്കി ഉണക്കിയ കൊഞ്ച് -  ½ കിലോ
മുളക് പൊടി  -  2 ടീ സ്പൂണ്‍
പച്ചമുളക്     നാലായി കീറിയത്  -  4 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്  -  1 ടീ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്  -  ½  ടീ സ്പൂണ്‍
കുരുമുളക് പൊടി -  ½ ടീ സ്പൂണ്‍
വിനിഗര്‍ -   ¾ കപ്പ്
നല്ലെണ്ണ - ¼ കപ്പ്
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കൊഞ്ച് ചെറുതായി വറുത്തു കോരുക. നല്ലെണ്ണ ചൂടായതില്‍ കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവയിട്ട് വഴറ്റി അതിലേക്ക് വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കലക്കി ഒഴിയ്ക്കുക. ഈ മിശ്രിതം തിളയ്ക്കുമ്പോള്‍ അതിലേക്ക് വറുത്തുവച്ചിട്ടുള്ള കൊഞ്ചു കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കാവുന്നതാണ്.