സാംസ്കാരിക കേരളം

താറാവു റോസ്റ്റ്

ചേരുവകള്‍
താറാവ് വൃത്തിയായി മുറിച്ചത്  -   ½ കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്   -  2 ടീസ്പൂണ്‍
വെളുത്തുള്ളി തൊലികളഞ്ഞ് അല്ലിയായി മാറ്റിയത്  - ½ കപ്പ്
രണ്ടായി പിളര്‍ന്ന പച്ചമുളക്  -  6 എണ്ണം
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
കുരുമുളക്  പൊടി  - 3 ടീസ്പൂണ്‍
ചെറിയഉള്ളി രണ്ടായി മുറിച്ചത്  -1 ½ കപ്പ്
ജീരകം - ½ ടീ സ്പൂണ്‍
കറുവപട്ട  -  2 കഷ്ണം
ഗ്രാംബു -  6 എണ്ണം
ഏലക്കായ്  -  3 എണ്ണം
പെരുംജീരകം - 1 ടീ സ്പൂണ്‍
വിനീഗര്‍ - 2 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പൊടിവര്‍ഗ്ഗങ്ങള്‍, മസാലകള്‍ ഇവ നല്ലപോലെ അരച്ചെടുക്കുക. ഇതില്‍ നിന്നും പകുതി കൂട്ട് എടുത്ത് താറാവു കഷണങ്ങളില്‍ പുരട്ടി ഉപ്പ്, വിനീഗര്‍ ചേര്‍ത്ത് 2 മണിക്കൂര്‍ മാറ്റിമാവയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഈ താറാവ് കൂട്ട് പൊരിച്ചെടുക്കുക. ചീനച്ചട്ടിയില്‍ ബാക്കി  എണ്ണ ഒഴിച്ച് ചെറിയ ഉള്ളി, കറിവേപ്പില ഇവ വഴറ്റി ഇതില്‍ ബാക്കി പകുതി മസാലകൂട്ട് ചേര്‍ത്ത് ഉപ്പും  ചേര്‍ത്ത് നല്ലപോലെ വഴറ്റി ഇതിലേക്ക് പൊരിച്ച കഷണങ്ങള്‍ ചേര്‍ത്ത് മൊരിച്ചെടുക്കുക. എണ്ണയില്‍ മൊരിച്ച സവാള, തക്കാളി, കറിവേപ്പില ഇവ കൊണ്ട് അലങ്കരിക്കാം.