സാംസ്കാരിക കേരളം

മുട്ട സ്റ്റ്യൂ

ചേരുവകള്‍
മുട്ട പുഴുങ്ങിയത്  -  6 എണ്ണം
സവാള ചതുരകഷണങ്ങളാക്കിയത്            ½ കപ്പ്
ഉരുളക്കിഴങ്ങ് ചതുരകഷണങ്ങളാക്കിയത്        ½ കപ്പ്
സവാള ചതുരകഷണങ്ങളാക്കിയത്            ½ കപ്പ്
പച്ചമുളക് (തൊണ്ടന്‍) രണ്ടായി കീറിയത്         4 എണ്ണം
കാരറ്റ് ചതുരകഷണങ്ങളാക്കിയത്            1/4 കപ്പ്
കറുകപ്പട്ട                    2 സ്റ്റിക്ക്
ഗ്രാമ്പൂ                      4 എണ്ണം
പെരുംജീരകം                1 ടീസ്പൂണ്‍
ഏലക്കായ്                  4 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്              1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്            1 ടീസ്പൂണ്‍
നെയ്യ്                    1 ടീസ്പൂണ്‍
തേങ്ങയുടെ രണ്ടാം പാല്            1 കപ്പ്
തേങ്ങയുടെ ഒന്നാം പാല്            1 കപ്പ്
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പച്ചക്കറികള്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗ്രാമ്പൂ, പട്ട, പെരുംജീരകം, ഏലക്കായ് ഇവ 3 ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ച് കഷണങ്ങള്‍ നല്ലപോലെ വേവിക്കുക. വെന്തശേഷം ആവശ്യത്തിന് ഉപ്പ് കറിവേപ്പില ഇവ ഇട്ട് ചാറ് കുറുകുമ്പോള്‍ ഒന്നാല്പാല്‍ ഒഴിച്ച് വേവിച്ച മുട്ടചേര്‍ത്ത്  നെയ്യ് ചേര്‍ത്ത് വാങ്ങുക. വളരെ സ്വാദിഷ്ടമായ ഇത് അപ്പം, ഇടിയപ്പം, പത്തിരി ഇവയ്ക്കൊപ്പം വിളമ്പാം.