സാംസ്കാരിക കേരളം

എരിശ്ശേരി

ചേരുവകള്‍
ഇടത്തരം കഷണങ്ങളാക്കിയ നേന്ത്രക്കായ് - 2 കപ്പ്
ഇടത്തരം കഷണങ്ങളാക്കിയ ചേന -  2 കപ്പ്
ഇടത്തരം കഷണങ്ങളാക്കിയ മത്തങ്ങ - 2 കപ്പ്
വന്‍പയര്‍ തലേന്ന് കുതിര്‍ത്തത്  - 1 കപ്പ്
തേങ്ങ ചിരകിയത്  - 2 കപ്പ്
ജീരകം -  1 ടീസ്പൂണ്‍
മുളക് പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
കുരുമുളക് ചതച്ചത്   - 1 ടീസ്പൂണ്‍
പച്ചമുളക് നാലായി കീറിയത്  - 3 എണ്ണം
ചെറിയ ഉള്ളി  - 4 എണ്ണം
വെളിച്ചെണ്ണ  -  ¼ കപ്പ്
ഉപ്പ്, കറിവേപ്പില  -  ആവശ്യത്തിന്
കടുക്  -  1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്  -  2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം

തയ്യാറാക്കുന്ന വിധം
പയര്‍, കഷ്ണങ്ങള്‍, പച്ചമുളക്, പൊടിവര്‍ഗ്ഗങ്ങള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. ഇതില്‍ 1½ കപ്പ് തേങ്ങ, ജീരകം, കറിവേപ്പില ഇവ ഇടത്തരം അയവില്‍ അരച്ചെടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അധികം കട്ടിയാകാതെ ഇരിക്കണം. ഇതില്‍ കടുക്, കറിവേപ്പില, ഉഴുന്നുപരിപ്പ് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അര കപ്പ് തേങ്ങ നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കറിയില്‍ ചേര്‍ക്കുക. സ്വാദിഷ്ടമായ എരിശ്ശേരി തയ്യാര്‍.

Videos