സാംസ്കാരിക കേരളം

മീന്‍ പൊരിച്ചത്

ചേരുവകള്‍
പൊരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന മീന്‍ വൃത്തിയാക്കി ഇടയ്ക്കിടെ കത്തി കൊണ്ട് വരഞ്ഞ് എടുത്തത് -  ½ കിലോ
മുളകുപൊടി   - 1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി  -  ¼ ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്      -  1½ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി      -    ½ ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞ് അരച്ചെടുത്തത്    -  4 ടേബിള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -  ആവശ്യത്തിന്
നാരങ്ങാ നീര്‍ -  പകുതിയുടേത്

തയ്യാറാക്കുന്ന വിധം
പൊടി വര്‍ഗ്ഗങ്ങള്‍, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി അരച്ചത്, നാരങ്ങാനീര്‍, ഉപ്പ് ഇവ മീന്‍ കഷണങ്ങളില്‍ നല്ലപോലെ പുരട്ടി 2 മണിക്കൂറെങ്കിലും മസാല പുരളാനായി വയ്ക്കുക. മൂടുപരന്ന  പാനില്‍ എണ്ണ ഒഴിച്ച് മീന്‍ കഷണങ്ങള്‍ നിരത്തി ഇടത്തരം തീയില്‍ വറുത്തെടുക്കുക. ഒരു വശം പൊരിയുമ്പോള്‍ ഉടയാതെ സൂക്ഷിച്ച് മറുവശം പൊരിയ്ക്കുക. പൊരിച്ച മീന്‍കഷണങ്ങളിള്‍ നീളത്തില്‍ അരിഞ്ഞ സവാളയും നീളത്തില്‍ അരിഞ്ഞ് ചെറുതായി വഴറ്റിയ തക്കാളിയും ചേര്‍ത്ത് അലങ്കരിക്കാം.