സാംസ്കാരിക കേരളം

മീന്‍ പിരളന്‍

ചേരുവകള്‍
ദശകട്ടിയുള്ള മീന്‍കഷണങ്ങളാക്കിയത്      -    ¼ കിലോ
ചെറിയ ഉള്ളി ചതച്ചത്                                 -    1 കപ്പ്
മുളകുപൊടി                                                   -    1½  ടേബിള്‍ സ്പൂണ്‍
മല്ലിപൊടി                                                    -   2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി                                            -    ½ ടേബിള്‍ സ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത്                        -   1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്                           -   1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചതച്ചത്                                    -   4 എണ്ണം
തക്കാളി അരിഞ്ഞത്                                  -    ¼ കപ്പ്
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്             -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ പൊടി വര്‍ഗ്ഗങ്ങള്‍ ചൂടാക്കി എടുക്കുക അത് കുറച്ചുവെള്ളം ഒഴിച്ച് കട്ടിയായി അരച്ചെടുക്കുക. മണ്‍ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി  എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ച ചെറിയ ഉള്ളി ഇവ നല്ലതുപോലെ വഴറ്റി അതില്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക. ഇതില്‍ അരച്ചുവച്ച കൂട്ട് ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കറിവേപ്പിലയും മീന്‍ കഷണങ്ങളും ചേര്‍ത്ത് മൂടി വേവിയ്ക്കുക. കറി തിളവരുമ്പോള്‍ തീ കുറച്ച് മൂടിവേവിയ്ക്കുക. അടിയില്‍ പിടിയ്ക്കാതെ വെള്ളം  മുഴുവന്‍ വറ്റി കഷണങ്ങളില്‍ ചാറ് തികച്ചും പിടിച്ചിരിക്കുന്ന പരുവത്തില്‍ അടുപ്പത്തു നിന്നും വാങ്ങി കറിവേപ്പില ചേര്‍ത്ത് എടുക്കാം. വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണിത്.