സാംസ്കാരിക കേരളം

മീന്‍ തക്കാളി കുഴമ്പ്

ചേരുവകള്‍
മീന്‍ ഏതുതരം മീനും ആകാം. എന്നാല്‍ ദശ കട്ടിയുള്ള മീനാണെങ്കില്‍ ഏറെ നല്ലത്. ചതുര കഷണങ്ങളാക്കിയത്     -   ½ കിലോ
തക്കാളി ചെറുതായി അരിഞ്ഞത്     -    6 എണ്ണം
പിരിയന്‍ മുളകുപൊടി    -   1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി     - ½ ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി     -  8 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്    -  2 ടേബിള്‍ സ്പൂണ്‍ വീതം
ഉലുവപൊടി -    ഒരു നുള്ള്
വെളിച്ചെണ്ണ, ഉപ്പ്,  കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. ഇതില്‍ ഉള്ളി അരിഞ്ഞത് തക്കാളി ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതില്‍ പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഈ കൂട്ട് തണുത്തശേഷം മിസ്സിയിലിട്ട് അടിച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മീന്‍കഷണങ്ങള്‍ ഇട്ട് ചാറു കഷണങ്ങളില്‍ പൊതിഞ്ഞു വരുന്നതുവരെ വേവിയ്ക്കുക. ചട്ടി അടുപ്പത്തുനിന്നും വാങ്ങുന്നതിനു മുന്‍പ് വെളിച്ചെണ്ണ ഒഴിച്ച് എടുക്കുക.