സാംസ്കാരിക കേരളം

മീന്‍ തേങ്ങയരച്ചു വച്ചത്

ചേരുവകള്‍
മീന്‍ (ഏതു തരം മീനും ആകാം) വൃത്തിയാക്കിയത്    -  ½ കിലോ
ചെറിയ ഉള്ളി    -  5 എണ്ണം
 പച്ചമുളക്   -  4  എണ്ണം രണ്ടായി കീറിയത്
ഇഞ്ചി     -   ഒരു കഷണം
തേങ്ങ ചിരകിയത്    -  1 ½ കപ്പ്
മുളകുപൊടി    -  1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി   -  1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി     -    ¼ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി   -  ¼ ടേബിള്‍ സ്പൂണ്‍
പുളി    -   ഒരു നെല്ലിക്ക വലുപ്പത്തില്‍
തക്കാളി നീളത്തിലരിഞ്ഞത്    -   2 എണ്ണം,
മുരിങ്ങയ്ക്ക കീറിയത് 3
ഇഞ്ച് നീളത്തില്‍    -   ½   കപ്പ്
കറിവേപ്പില വെളിച്ചെണ്ണ ഉപ്പ്    -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉള്ളി, ഇഞ്ചി ഇവ നല്ലതുപോലെ അരച്ച് എടുക്കുക. മണ്‍ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് ആവശ്യത്തിന് ഉപ്പ് വെള്ളം, പുളി പിഴിഞ്ഞെടുത്ത പുളിവെള്ളം, പച്ചമുളക് തക്കാളി ഇവ ചേര്‍ത്ത് മൂടി വേവിയ്ക്കുക. കൂട്ട് തിളക്കുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് മുരിങ്ങയ്ക്കയും കറിവേപ്പിലയും ചേര്‍ത്ത് വേവിയ്ക്കുക. കഷണങ്ങള്‍ വെന്ത് ചാറു ഒരുവിധം ചാറുള്ളപ്പോള്‍ ഉലുവ പൊടി, വെളിച്ചെണ്ണ ഇവ ചേര്‍ത്ത് അടുപ്പത്തുനിന്നും മാറ്റാവുന്നതാണ്. ഊണിനു പറ്റിയ ഒരു കറിയാണ്.