സാംസ്കാരിക കേരളം

മീന്‍ തോരന്‍ വച്ചത്

ഈ തോരന്‍ അധികം മുള്ളില്ലാത്ത ചൂര പോലുള്ള മീനാണ് നല്ലത്

ചേരുവകള്‍
മീന്‍ കഴുകി വൃത്തിയാക്കിയത്          -     ½  കിലോ
സവാള ചെറുതായി അരിഞ്ഞത്        -    1 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്     - 4 എണ്ണം
ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി -  2 ടേബിള്‍ സ്പൂണ്‍ വീതം
മുളകുപൊടി           -    1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി             -     2 ടേബിള്‍ സ്പൂണ്‍
മസാലപൊടി        -     ½ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി     -   ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി           -   ഒരു നുള്ള്
വെളിച്ചെണ്ണ, വറ്റല്‍ മുളക്,കടുക്,  കറിവേപ്പില, ഉഴുന്നുപരിപ്പ്, മല്ലിയില, ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ കഷണങ്ങളിള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, കുരുമുളകു പൊടി, മസാലപൊടി, ഉലുവപൊടി ഇവ കുറച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക. വെന്ത കഷണങ്ങളിള്‍ മുള്ള് ഉണ്ടെങ്കില്‍ മാറ്റുക. ചെറുതായി ചിക്കിവയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ് വറ്റല്‍മുളക്, കറിവേപ്പില ഇട്ട് താളിച്ച് അതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതില്‍ വെന്ത കഷണങ്ങള്‍ ചേര്‍ക്കുക. ഇതില്‍ തോരത്തിന് അരയ്ക്കുന്നപോലെ തേങ്ങ, ജീരകം, കറിവേപ്പില ചായ്ച്ചെടുത്ത് ഇതിനോടൊപ്പം  ചേര്‍ത്ത് നല്ലപോലെ ചിക്കി പൊരിച്ചെടുക്കുക. അവസാനം മല്ലിയില കൂടി ചേര്‍ത്താല്‍ വളരെ സ്വാദായിരിക്കും.