സാംസ്കാരിക കേരളം

ഇടിച്ചുപിഴിഞ്ഞ പായസം

അമ്പലങ്ങളില്‍ നൈവേദ്യമായി ഉണ്ടാക്കുന്ന ഒരു പായസമാണ്.

ചേരുവകള്‍
പച്ചരി      -   1 കപ്പ്
ശര്‍ക്കര    -  ¼ കിലോ
പഞ്ചസാര  -  4 ടേബിള്‍ സ്പൂണ്‍
വെള്ളം    -  5 കപ്പ്
തേങ്ങാപാല്‍  -  2 കപ്പ്
നെയ്യ്  -   2 ടേബിള്‍ സ്പൂണ്‍
ജീരകം വറുത്തു പൊടിച്ചത്   -  ½ ടേബിള്‍ സ്പൂണ്‍
ചുക്കുപൊടി   -  1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി   - ½ ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ പച്ചരി ഇട്ട് വേവിയ്ക്കുക. വെള്ളം നല്ലപോലെ വറ്റുമ്പോള്‍ അരിച്ചെടുത്ത ശര്‍ക്കരപാനി,  ഇവ ചേര്‍ക്കുക. അടിയില്‍ പിടിയ്ക്കാതെ മൂടി വേവിയ്ക്കുക. ഇതില്‍ തേങ്ങാപാല്‍ നെയ്യ് ഇവ ചേര്‍ക്കുക. പിന്നെയും അടച്ചു വേവിയ്ക്കുക. ഇതില്‍ ബാക്കി നെയ്യ്, ജീരകപൊടി, ചുക്കുപൊടി, ഏലയ്ക്കാ പൊടി ഇവ ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.