സാംസ്കാരിക കേരളം

ഇടിച്ചക്ക തോരന്‍

ചേരുവകള്‍

ഇടിച്ചക്ക കഷണങ്ങളാക്കിയത്  -  3 കപ്പ്
തേങ്ങ തിരുമ്മിയത്  - 2 കപ്പ്
മുളകുപൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ¼ ടീസ്പൂണ്‍
വെളുത്തുള്ളി  - 6 അല്ലി
ജീരകം  - 1 ടീസ്പൂണ്‍
കടുക്    -  1 ടീസ്പൂണ്‍
വറ്റല്‍മുളക് -  3 എണ്ണം
ഉഴുന്ന് പരിപ്പ്  - 2 ടീസ്പൂണ്‍
കറിവേപ്പില, എണ്ണ , ഉപ്പ്  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കഷണങ്ങളാക്കിയ ഇടിച്ചക്ക ഉപ്പ് ചേര്‍ത്ത് 1/4 കപ്പ് വെള്ളത്തില്‍ കുക്കറില്‍ ഇട്ട് 1 വിസില്‍ വരുന്ന ഉടന്‍ ഓഫ് ചെയ്യുക. തണുത്തശേഷം കഷണങ്ങളെ കൈവച്ച് ഇളക്കിയോ മിക്സിയില്‍ ഒരു പ്രാവശ്യം ചുറ്റിക്കയോ ചെയ്യണം കുഴയാന്‍ പാടില്ല. ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, മുളക്, കറിവേപ്പില ഇവ ചേര്‍ക്കുക. കടുക് പൊട്ടി ഉഴുന്നുപരിപ്പ് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ചതച്ചെടുത്ത തേങ്ങ, ജീരകം,വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ തോര്‍ത്തി എടുക്കുക.