സാംസ്കാരിക കേരളം

ഇഡ്ഡലി/ ദോശ

ചേരുവകള്‍
പുഴുക്കലരി -  3 കപ്പ്
പച്ചരി  -  1 കപ്പ്
ഉഴുന്ന്  - 1 കപ്പ്
ഉലുവ  - ¼  ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെള്ളം

തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെയായി 4 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കണം അരിയ്ക്കൊപ്പം ഉലുവയും ചേര്‍ക്കണം. കുതിര്‍ത്ത ഉഴുന്ന് നല്ലപോലെ പതപ്പിച്ച അരയ്ക്കണം. അരി അത്രയ്ക്ക് അരയ്ക്കണ്ട. ദോശയ്ക്കാണെങ്കില്‍ അരിയും ഉഴുന്നുപോലെ നല്ലപോലെ അരയ്ക്കണം. ഇതില്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് കുറഞ്ഞത് 8 മണിക്കൂറെങ്കിലും പൊങ്ങാന്‍ വയ്ക്കണം. പൊങ്ങിയ മാവ് ഇഡ്ഡലി തട്ടില്‍ എണ്ണപുരട്ടി മാവ് ഓരോ തവിവീതം ഒഴിച്ച് ആവി കയറ്റിയെടുക്കാവുന്നതാണ്. ദോശയ്ക്കാണെങ്കില്‍ ദോശകല്ലില്‍ മാവ് വട്ടത്തില്‍ പരത്തി  ചുറ്റിനും ഒരു സ്പൂണ്‍ എണ്ണ തൂകി എടുക്കാവുന്നതാണ്.