സാംസ്കാരിക കേരളം

ഇഞ്ചിതൈര്‍

സദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചിതൈര്‍. ആഹാരം ദഹിക്കുവാന്‍ സഹായിക്കുന്ന ഇത് ഉണ്ടാക്കാന്‍ എളുപ്പമാണ്.

ചേരുവകള്‍

ഇഞ്ചി  - 2 വലിയ കഷ്ണം
പച്ചമുളക്  -  4 എണ്ണം
ഉപ്പ്, കറിവേപ്പില  - ആവശ്യത്തിന്
കട്ടതൈര്‍ -  1 കപ്പ്

തയ്യാറാക്കുന്ന വിധം
ഇഞ്ചി,  പച്ചമുളക്, കറിവേപ്പില ഇവ മിക്സിയില്‍ ചതച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തൈരില്‍ ഇളക്കി യോജിപ്പിക്കുക.